കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭീഷണിയായി വൈദ്യുത പോസ്റ്റുകള്‍

0

സുല്‍ത്താന്‍ബത്തേരി കോളിമൂല പണിയകോളനിയിലാണ് അപകടമരമായി ചെരിഞ്ഞ വൈദ്യുതി മരപോസ്റ്റുകള്‍ നില്‍ക്കുന്നത്. കോളനിയിലേക്ക് വൈദ്യുതി എത്തിക്കാനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച് രണ്ട് മരപോസ്റ്റുകളാണ് അപകടത്തിലായിരിക്കുന്നത്. ചെരിഞ്ഞുനില്‍ക്കുന്ന പോസ്റ്റുകള്‍ സമീപത്തെ മരത്തിലേക്ക് കമ്പിഉപയോഗിച്ച് വലിച്ചുകെട്ടിയിരിക്കുകയാണ്.അടിഭാഗം പൊട്ടി ചെരിഞ്ഞാണ് രണ്ട് പോസ്റ്റുകളും നില്‍ക്കുന്നത്.ഇതില്‍ കോളനിയിലുള്ള പോസ്റ്റ് കമ്പിഉപയോഗിച്ച് സമീപത്തെ മരത്തിലേക്ക് വലിച്ചുകെട്ടിയിരിക്കുകയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള മറ്റൊരു പോസ്റ്റ് ഇലക്ട്രിക് ലൈനിന്റെ ബലത്തിലുമാണ് നില്‍ക്കുന്നത്. കുട്ടികളടക്കം സദാസമയം കളിക്കുന്ന ഇടത്താണ് പോസ്റ്റുകള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. പോസ്റ്റുകള്‍ മാറ്റണമെന്ന ആവശ്യം ശക്തം.

 

Leave A Reply

Your email address will not be published.

error: Content is protected !!