കാവ് ഉണര്‍ന്നു ഇനി വയനാടിന് ആഘോഷം
വള്ളിയൂര്‍ക്കാവില്‍ ഇന്ന് വൈകീട്ട് പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദേവിയുടെ തിരുവായുധമായ വാള്‍ എഴുന്നള്ളത് നടക്കും. വിവിധങ്ങളായ കലാവിരുന്നുകളാണ് കാവില്‍ നടക്കുക.പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ തായമ്പകയും ഉണ്ടാകും എന്നതും. ആദ്യ ദിവസങ്ങളില്‍ തന്നെ ആഘോഷ കമ്മിറ്റി വേദിയും എക്‌സിബിഷന്‍ ട്രേഡ് ഫെയറും അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനവും നടക്കും.മാര്‍ച്ച് 25 ന് സാംസ്‌ക്കാരിക സമ്മേളനം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.