വേനല്‍ ശക്തമായതോടെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാവുന്നു ജലസേചന പദ്ധതികളുടെ അഭാവമാണ് പ്രധാനമായും വേനല്‍ക്കാലത്തെ കുടിയേറ്റ മേഖലയിലെ വരള്‍ച്ചയുടെ പ്രധാന കാരണം വരള്‍ച്ച എല്ലാ വര്‍ഷവും പതിവാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച വരള്‍ച്ച ലഘുകരണ പദ്ധതി പോലും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.ബീച്ചനഹള്ളി അണക്കെട്ട് തുറന്ന് കര്‍ണാടക കുടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ കബനി നദിയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട് ഇതോടെ കബനികരമായ കൊളവള്ളിയിലും മരക്കടവിലും പാടങ്ങളില്‍ കര്‍ഷകര്‍ സ്വന്തം ചിലവില്‍ മോട്ടോര്‍ സ്ഥാപിച്ച് പുഞ്ചകൃഷി ഇറക്കിയിട്ടുണ്ടെങ്കിലും മറ്റ് പാടങ്ങള്‍ വിണ്ടുകീറി അവസ്ഥയിലാണ് പാടങ്ങള്‍ വിണ്ടുകീറി യതോടെ കന്നുകാലികളെ മേയാന്‍ വിടാന്‍ പോലും കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നത് കുടിയേറ്റ മേഖലയിലെ ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കാന്‍ ഉദേശിക്കുന്ന കടമാന്‍തോട് പദ്ധതി സംബധിച്ച് ചര്‍ച്ചകള്‍ നീണ്ടുപോകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.