ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് പുതുപ്പാടി പേനപ്പാറ അമ്പാട്ടുകാട്ടില്‍ റെമിന്‍ ജോയ് (34) നെയാണ് കല്‍പ്പറ്റ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ പോലീസ് സംഘം തന്ത്രത്തില്‍ പിടികൂടിയത്. ജില്ലക്കകത്തും പുറത്തും സമാന തട്ടിപ്പുകള്‍ നടത്തുന്ന ആളാണെന്നും ജോലി വാഗ്ദാനം നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ കൈയ്യില്‍ പോലീസ് എന്ന വിശ്വസിപ്പിക്കുന്ന രേഖകള്‍ ഉണ്ടാക്കിയിരുന്നു. ഇയാള്‍ പടിഞ്ഞാറത്തറ മൈലാടുംകുന്നില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇയാള്‍ കേരളത്തിലും പുറത്തും പല സ്ഥലങ്ങളില്‍ രഹസ്യം പോലീസ് ആണെന്നും താമസിക്കാന്‍ വീട് വേണമെന്നും പോലീസില്‍ ജോലി നല്‍കാമെന്നും പാവപ്പെട്ട സ്ത്രീകള്‍കളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ഘട്ടം ഘട്ടമായി ആയിരവും ലക്ഷണങ്ങളും തട്ടിയെടുക്കും. തുടര്‍ന്ന് സിം ഓഫ് ആക്കി മുങ്ങും. പരിചയപ്പെടുന്ന സ്ത്രീകളുടെ സിം കാര്‍ഡ് മൊബൈല്‍ ഫോണ്‍ എ.ടി.എം കാര്‍ഡ് എന്നിവ ഇയാള്‍ സ്വന്തമാക്കും ശേഷം അതുപയോഗിച്ച് അടുത്ത ആളെ വലയിലാക്കും. ഓരോരുത്തരോടും വേറെ വിലാസമാണ് ഇയാള്‍ പറഞ്ഞു കൊടുക്കുന്നു. അതുകൊണ്ട് തന്നെ ഇയാളെ പിടിക്കാന്‍ എളുപ്പമായിരുന്നില്ല. കല്‍പ്പറ്റ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ എസ്‌ഐ രാംജിത് പി.ജി, സി.പി.ഒ മാരായ അജികുമാര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ആണ് പ്രതിയെ പിടികൂടിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.