വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

0

വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മൊതക്കര ചെമ്പ്രത്താന്‍ പൊയില്‍ കോളനിയിലെ നളിനിയെയാണ് (45)ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട് അകത്തുനിന്നും പൂട്ടിയ നിലയിലാണ്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത് എന്നാണ് സൂചന.കുറച്ചു ദിവസങ്ങളായി ഇവര്‍ മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നുണ്ട്. രാവിലെ പുല്ല് അരിയാന്‍ പോയവരാണ് വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

 

Leave A Reply

Your email address will not be published.

error: Content is protected !!