കെണിയില്‍ കുടുങ്ങി കടുവ ചത്ത സംഭവം ദേശീയ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

0

കെണിയില്‍ കുടുങ്ങി കടുവ ചത്ത സംഭവത്തില്‍ ദേശീയ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.സംഭവ സ്ഥലത്തെത്തിയും സ്ഥലമുടമയെയും നേരില്‍ കണ്ടും തെളിവുകളും വിശദാംശങ്ങളും ശേഖരിച്ചു.വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് ഫെബ്രുവരി 24 മുതല്‍ മൂന്ന് ദിവസം അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ മതിവര്‍ണന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് വിശദാംശങ്ങള്‍ ശേഖരിച്ചത്. കടുവ കെണിയില്‍ കുടുങ്ങി ചത്ത സ്ഥലത്തിന്റെ ഉടമ മുഹമ്മദാലിയുടെ വീട്ടില്‍ എത്തി സംഘം വിവരങ്ങള്‍ മനസിലാക്കി.വനം വകുപ്പില്‍ നിന്നോ മറ്റോ എതെങ്കിലും തരത്തിലുള്ള ഭീക്ഷണി ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സംഘം തിരക്കിയത്.

കടുവയുടെ ജഢം കണ്ടെത്തിയതു മുതല്‍ ഫീല്‍ഡിലുണ്ടായിരുന്ന വനപാലകരുടെയും, വെറ്ററിനറി സര്‍ജന്‍മാരുടെയും മൊഴികളും, സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും സംഘം പരിശോധിച്ചു. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനടക്കമുള്ള ഉദ്യോഗസ്ഥരേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കടുവ ചത്തതിനെ തുടര്‍ന്ന് വനപാലകര്‍ സ്വീകരിക്കേണ്ട നിയമ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ സംഘം വിശദമായി പരിശോധിച്ചു. ഓരോ ഉദ്യേഗസ്ഥരുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തുകയും, സംഭവസ്ഥലത്തെത്തി തെളിവുകളടക്കമുള്ള വിവരശേഖരണം നടത്തുകയും ചെയ്തു.മൂന്ന് ദിവസമായി ശേഖരിച്ച വിവരങ്ങളുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിട്ടിയടക്കമുള്ളവയ്ക്ക് നല്‍കും.കുപ്പാടിയില്‍ വനംവകുപ്പിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മറ്റ് കടുവകളെയും സംഘം പരിശോധിക്കുകയും ആരോഗ്യസ്ഥിതിയും മറ്റും വിലയിരുത്തുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കിയ സംഘം മടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!