അമ്പത് പുണ്യപ്രവര്‍ത്തികളുടെ ഭദ്രാസനതല ഉദ്ഘാടനം

0

യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ അമ്പത് നോമ്പ് ദിനങ്ങളില്‍അമ്പത് പുണ്യപ്രവര്‍ത്തികളുടെ ഭദ്രാസനതല ഉദ്ഘാടനം പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു.

ഭദ്രാസനം നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം, നല്ലൂര്‍നാട് ഗൈഡന്‍സ് സെന്റിന് സ്ഥലം കൈമാറല്‍, ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം, കാര്‍ഷിക-ക്ഷീര സഹായങ്ങള്‍,നേത്രദാനം, രക്തദാനം, ഭിന്നശേഷി സഹായം, നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം,കിണര്‍ നിര്‍മ്മാണം, ഗൈഡന്‍സ് സെന്റര്‍ തറക്കല്ലിടല്‍ എന്നിവ ഉള്‍പ്പെടെ അമ്പത് പുണ്യപ്രവര്‍ത്തികള്‍ക്ക് ആരംഭം കുറിച്ചു .

മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു .നാടന്‍പാട്ട് കലാകാരന്‍ മാത്യൂസ് വൈത്തിരി മുഖ്യപ്രഭാഷണം നടത്തി.
ഫാ.ഡോ.മത്തായി അതിരംമ്പുഴയില്‍,ഫാ.ഷിന്‍സണ്‍ മത്തോക്കില്‍,ഫാ.ജോര്‍ജ് നെടുംന്തള്ളില്‍,ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ബേബി വാളംങ്കോട്ട് തുടങ്ങിയവര്‍ സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!