മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും സംഘടിപ്പിച്ചു

0

മുത്തങ്ങ ഭൂസമരത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുത്തങ്ങ തകരപ്പാടിയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും സംഘടിപ്പിച്ചു. തകരപ്പാടി ജോഗി രക്തസാക്ഷി അനുസ്മരണ സ്തൂഭത്തിനുമുന്നില്‍ പൂജനടത്തി. ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി കെ ജാനുവും, എം ഗീതാനന്ദനും അനുസ്മരണ പ്രഭാഷണവും നടത്തി.
വീണ്ടും ഭൂസമരത്തിനിറങ്ങേണ്ട്ിവരുമെന്ന സൂചന നല്‍കി നേതാക്കള്‍.
ഭൂമിക്കായുള്ള ഗോത്രജനവിഭാഗത്തിന്റെ മുത്തങ്ങ ഭൂസമരത്തിന്റെ രണ്ട് പതിറ്റാണ്ടിന്റെ സ്മരണപുതുക്കി തകരപ്പാടിയില്‍ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും സംഘടിപ്പിച്ചു. തകരപ്പാടിയിലെ ജോഗി രക്തസാക്ഷി സ്തൂഭത്തിനുമുന്നിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഒത്തുകൂടി മുത്തങ്ങ അനുസ്മരണം സംഘടിപ്പിച്ചത്.രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ഭൂപ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലന്നും ഇനിയും ശക്തമായ സമരത്തിലേക്ക് എത്തേണ്ട് അവസ്ഥയാണ് മുന്നിലുള്ളതെന്നും മുത്തങ്ങ സമരനായിക സി കെ ജാനു പറഞ്ഞു. ആളുകള്‍ക്കെതിരെ വംശീയമായ അതിക്രമം നടക്കുന്നുവെന്നതും വല്ലാത്ത അവസ്ഥയാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ഭൂമി രാഷ്ട്രീയം ഉയര്‍ത്തികൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും മുത്തങ്ങയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാകുടുംബത്തിനും ഭൂമി ലഭിക്കാത്തില്‍ നിരാശയുണ്ടന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനും പറഞ്ഞു. അനുസ്മരണത്തോട് അനുബന്ധിച്ച് ജോഗി രക്തസാക്ഷി സ്തൂഭത്തില്‍ പൂജയും പുഷ്പാര്‍ച്ചനയും നടത്തി. പൂജാദികര്‍മ്മങ്ങള്‍ക്ക് ചന്ദ്രന്‍ കാര്യമ്പാടി കാര്‍മ്മികത്വം വഹിച്ചു. അനുസ്മരണത്തോട് അനുബന്ധിച്ച് തുടിതാളവും ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളി്ല്‍ നിന്നായി നിരവധി പ്രവര്‍ത്തകരും തകരപ്പാടിയില്‍ എത്തിയിരുന്നു. മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി പൊലിസും സ്ഥലത്തെത്തിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!