റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു
വെള്ളമുണ്ട പുളിഞ്ഞാല്‍ മൊതക്കര റോഡില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരം.പൊടി ശല്യത്തില്‍ വീര്‍പ്പുമുട്ടി നാട്ടുകാര്‍.നിര്‍മ്മാണം തുടങ്ങി 2 വര്‍ഷത്തിന് ശേഷവും വെള്ളമുണ്ട, പുളിഞ്ഞാല്‍, മൊതക്കര, തോട്ടോളിപടി റോഡിലെവെള്ളമുണ്ട മുതല്‍ മുതക്കര വരെയുള്ള ഭാഗത്തെ. നിര്‍മ്മാണ പ്രവര്‍ത്തിയാണ ഇഴഞ്ഞു നീങ്ങുന്നത്. പൊടി ശല്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് പരിസരവാസികള്‍.
നാട്ടുകാര്‍,ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന്. മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കമ്മീഷന്‍ സിറ്റിങ്ങില്‍ കരാറുകാരന്റെ പ്രതിനിധിയും, ഉദ്യോഗസ്ഥ പ്രതിനിധികളും. ഒരു മാസം കൊണ്ട് സുഗമമായ സഞ്ചാരത്തിന് ഒരുക്കുമെന്ന് ഉറപ്പു കൊടുത്തിരുന്നു. വിരലില്‍ എണ്ണാവുന്ന തൊഴിലാളികളെ വെച്ചാണ് ഇപ്പോള്‍പണി നടക്കുന്നത്.പൊടി ശല്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് ഇപ്പോള്‍ പരിസരവാസികള്‍. ഗ്രീന്‍ നെറ്റ് കെട്ടിയും മറ്റുമാണ്.വീടിനെ സംരക്ഷിക്കുന്നത്. പൊടിയുള്ള ഭാഗങ്ങളിലെല്ലാം നനയ്ക്കണമെന്ന വ്യവസ്ഥകളും പാലിക്കുന്നില്ല. ഈ റോഡിലൂടെ ഓട്ടോറിക്ഷഅടക്കമുള്ള വാഹനങ്ങള്‍. സഞ്ചരിക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഓട്ടോ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നതെന്നും അതിനാല്‍ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും. വെള്ളമുണ്ട സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ജോഷി വ്യക്തമാക്കി.