നിയമങ്ങള്‍ കാറ്റില്‍ പറത്തി അനധികൃത മണ്ണ് നികത്തല്‍

0

മാനന്തവാടിയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അനധികൃത മണ്ണ് നികത്തല്‍. വിഷയത്തില്‍ ഇടപ്പെട്ട് കെ.എസ്.കെ.ടി.യു. വള്ളിയൂര്‍ക്കാവ് റോഡിന് സമീപത്തെ മണ്ണിട്ടുനികത്തിയ പ്രദേശത്ത് കൊടി നാട്ടി സമരം നടത്തി കെ.എസ്.കെ.ടി.യു. മണ്ണിട്ട വിഷയത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കി റവന്യു വകുപ്പ്. എന്നാല്‍ അനുമതിയോടെയാണ് മണ്ണിടല്‍ പ്രവര്‍ത്തി നടക്കുന്നതെന്ന് സ്ഥലമുടമ.

റവന്യു വകുപ്പിന്റെയും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയും അനുമതിയോടെ മണ്ണ് ഖനനം ചെയ്ത വള്ളിയൂര്‍ക്കാവ് റോഡിന് സമീപം ചതുപ്പ് നിലം വലിയ തോതില്‍ മണ്ണിട്ട് നികത്തിയിരിക്കുകകയാണ്. സമീപ സ്ഥലത്തെ 3634.53 ക്യുബിക്ക് മീറ്റര്‍ മണ്ണ് നീക്കാന്‍ പെര്‍മിറ്റ് ഉള്ള സ്ഥലത്തെ മണ്ണ് എടുത്താണ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സമീപത്തെ ചതുപ്പ് നിലം നികത്തിയത്. ഇതിനെതിരെയാണ് കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തില്‍ മണ്ണിട്ട സ്ഥലത്ത് കൊടി നാട്ടി പ്രതിഷേധിച്ചത് സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും കെ.എസ്.കെ.ടി.യു നേതാക്കള്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!