വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വലിച്ചെറിയല്‍ മുക്ത ഗ്രാമം പരിപാടിയുടെ ഭാഗമായി ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു.ദേശീയപാതയില്‍ ലക്കിടി മുതല്‍ ചുണ്ടേല്‍ കിന്‍ഫ്ര പാര്‍ക്ക് വരെ നടന്ന ക്ലീന്‍ ഡ്രൈവില്‍ അണിനിരന്നത് വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് പേര്‍.3ടണ്‍ മാലിന്യമാണ് ഇവര്‍ ഒറ്റ ദിവസം കൊണ്ട് പാതയേരത്ത് നിന്നും മാറ്റിയത്..
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ വയനാട്ടിലേക്ക് ദിനം പ്രതി വിദേശികളടക്കം നൂറു കണക്കിന് പേരാണ് എത്തുന്നത്. പലരും ഭക്ഷണവും മറ്റും വഴിയോരത്ത് വാഹനം സൈഡാക്കിയാണ് കഴിക്കുന്നതും ഇതിന് ശേഷം ഭക്ഷാണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും വലിച്ചെറിയുന്നത് ൈ വത്തിരി ഭാഗത്തെ, ജലാശയങ്ങളും തോടുകളും മലിനപെടുന്നത് പതിവ് കാഴ്ചയാണ്.
കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ വ്യാപാരികള്‍, ടാക്സി തൊഴിലാളികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെറ്ററിനറി യൂണിവേഴ്സിറ്റി, ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, ഓറിയന്റല്‍ കളിനറി ആര്‍ട്സ് കോളേജ്, ഗവ. ഹൈസ്‌കൂള്‍ വൈത്തിരി, ആര്‍.സി ഹൈസ്‌കൂള്‍ ചുണ്ടേല്‍, എച്ച്.ഐ.എം. യു.പി സ്‌കൂള്‍ വൈത്തിരി, പൂക്കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അണിനിരന്നു.