ഭക്ഷ്യ വിഷബാധയെന്ന് സംശയം :എഴുപതോളം വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ 

0

ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ തേടിയത്. 12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.ഇന്നലെ രാത്രി 9 മണി മുതലാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. രാവിലെയും കുട്ടികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. എഴുപതോളം പേര്‍ ഇതുവരെ ചികിത്സ തേടിയതില്‍ 10 പേര്‍ തിരികെ പോയിട്ടുണ്ട്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആരുടേയും നില സാരമുള്ളതല്ല. എന്നാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും കുഴപ്പമില്ല. ഇവിടെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് താമസിച്ച് പഠിച്ച് വരുന്നത്. എന്താണ് യഥാര്‍ത്ഥ കാരണമെന്ന് പരിശോധിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!