റിഥം ടുകെ 23 നീര്‍വാരം സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
നീര്‍വാരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 67-മത് വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും കലാസന്ധ്യയും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.സ്‌കൂള്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ വിസി കല്‍പ്പന , എസ് രാജേഷ് എന്നിവര്‍ക്ക് യാത്രയയപ്പും , വിവിധ മേഖലകളില്‍ വിജയിച്ചവര്‍ക്ക് ചടങ്ങില്‍ സമ്മാനദാനവും നടത്തി . എഴുത്തുകാരന്‍ ഷാജി പുല്‍പ്പള്ളി മുഖ്യാതിഥിയായിരുന്നു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍ , പഞ്ചായത്ത് പ്രസിഡന്റ് ആസ്വ ടീച്ചര്‍ , ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ,നിഖില പി ആന്റണി , പ്രിന്‍സിപ്പാള്‍ ഇ എന്‍ രാജീവന്‍ ,പിടി എ പ്രസിഡന്റ് വാസു അമ്മാനി , ഇ വി ഷിജു,
പ്രധാനാദ്ധ്യാപിക കെ എ ഫിലോമിന , തുടങ്ങിയവര്‍ സംസാരിച്ചു .