സമര പന്തലിലേക്ക് ഐക്യദാര്‍ഢ്യവുമായി  ഫ്രണ്ട്സ് കര്‍ഷക സ്വാശ്രയ  ഗ്രൂപ്പ് 

0

പടിഞാറത്തറ – പൂഴിത്തോട് ചുരമില്ലാ ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറത്തറ കേന്ദ്രമായി നടക്കുന്ന സമര പന്തലിലേക്ക് ഐക്യദാര്‍ഢ്യവുമായി ഫ്രണ്ട്സ് കര്‍ഷക സ്വാശ്രയ ഗ്രൂപ്പ് എത്തി. വാരാമ്പറ്റ, കൊട്ടാരകുന്ന് സ്വാശ്രയ സംഘത്തിലെ അംഗങ്ങളാണ് സമര പന്തലില്‍ എത്തിച്ചേര്‍ന്നത്. സമര കര്‍മ്മ സമിതി അംഗങ്ങള്‍ ചേര്‍ന്ന് കര്‍ഷക സംഘത്തെ സ്വീകരിച്ചു. ഫ്രണ്ട്‌സ് കര്‍ഷകസംഘം പ്രസിഡന്റ് ഉസ്മാന്‍ പൊന്നാണ്ടി, സെക്രട്ടറി പി വി മനോജ്, അംഗങ്ങളായ ടി കെ മമ്മൂട്ടി, പി ഓ നാസര്‍, സി എച്ച് മമ്മൂട്ടി, കെ സി രവി, ഇയൂബ് എന്നിവരാണ് സമരപ്പന്തലിലേക്ക് എത്തിയത്. സമരത്തില്‍ കര്‍ഷകസംഘത്തിന്റെ എല്ലാവിധ പിന്തുണയും, കേസില്‍ കക്ഷി ചേരാനുള്ള സന്നദ്ധ അറിയിച്ചാണ് സംഘം മടങ്ങിയത്. കര്‍മ്മ സമിതി അംഗങ്ങളായ കമല്‍, ശകുന്തള ടീച്ചര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!