ആശുപത്രി ജീവനക്കാരന് മര്‍ദ്ദനമേറ്റു

0

സുല്‍ത്താന്‍ബത്തേരി താലൂക്കാശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റു.സംഭവത്തില്‍ ബത്തേരി തിരുനെല്ലി സ്വദേശി താഴത്തേതില്‍ രാഹുല്‍ (23)നെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.തലയുടെ ഇടതു വശത്ത് മര്‍ദ്ദനമേറ്റ ഫിലിപ്പ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ രാത്രിയില്‍ രോഗിക്കൊപ്പമെത്തിയ ആളാണ് ജീവനക്കാരനായ ഫിലിപ്പിനെ മര്‍ദ്ദിച്ചത്.കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മര്‍ദ്ദനം എന്നിവകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. രാത്രി 11 മണിയോടെയാണ് രോഗിയുമായി രാഹുല്‍ ആശുപത്രിയിലെത്തിയത്. ഈ സമയം ഡോക്ടര്‍ അത്യാസന നിലയുള്ള മറ്റൊരു രോഗിയെ നോക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ ഉടനെ വരണമെന്ന് ആവശ്യപ്പെട്ട് ബഹളം വെയ്ക്കുകയും, തുടര്‍ന്ന് തന്നെ ചീത്ത വിളിച്ച് മര്‍ദ്ദിക്കുകയുമായിയിരുന്നുവെന്ന് ഫിലിപ്പ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!