മികച്ച കാര്‍ഷിക പരിപാടി വയനാട് വിഷനിലെ പാടവും പറമ്പും പുരസ്‌കാരം നേടി

0

കാര്‍ഷികമേഖലക്കും, കര്‍ഷകര്‍ക്കും നല്‍കുന്ന വലിയ പിന്തുണയ്ക്ക് നല്‍കുന്ന മികച്ച കാര്‍ഷിക പരിപാടിക്കുള്ള പുരസ്‌കാരം വയനാട് വിഷനിലെ പാടവും പറമ്പും പരിപാടിക്ക് ലഭിച്ചു.അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പമേളയുടെ സമാപന സമ്മേളനത്തിലാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പുരസ്‌കാരം സമ്മാനിച്ചത്. കാര്‍ഷിക മേഖലയിലെ സമഗ്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാടവും പറമ്പും പരിപാടിക്ക് രണ്ടാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.വയനാട് വിഷനു വേണ്ടി റിപ്പോര്‍ട്ടര്‍ അരുണ്‍ ചീരാല്‍ പുരസ്‌കാരം ഏറ്റു വാങ്ങി. സബ് എഡിറ്റര്‍ അരുണ്‍ കുമാറാണ് ഈ പരിപാടിയുടെ പ്രൊഡ്യൂസറും അവതാരകനും.

കര്‍ഷകര്‍ക്കാവശ്യമായ കൃഷി അറിവുകള്‍, വിളകളുടെ പരിപാലനം, മൃഗസംരക്ഷണം, മത്സ്യകൃഷി, വിവിധ തരം കൃഷിരീതികള്‍, കൃഷിയിലൂടെ വലിയ വിജയം കൈവരിച്ചവര്‍ തുടങ്ങിി വയനാടന്‍ കാര്‍ഷിക മേഖലയിലെ സമഗ്ര വിഷയങ്ങളാണ് വയനാട് വിഷന്‍ ‘പാടവും പറമ്പും’ പരിപാടിയില്‍ അവതരിപ്പിച്ചത്.ഇതിനകം 50 ഓളം എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്ത ”പാടവും പറമ്പും’ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. വയനാടിന്റെ കാര്‍ഷിക പാരമ്പര്യവും, കാര്‍ഷിക പ്രധാന്യവും, കൃഷിക്കാരനെയും മനസിലാക്കി വയനാട് വിഷന്‍ ചെയ്യുന്ന പ്രോഗ്രം വയനാടന്‍ കാര്‍ഷിക മേഖലക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!