സ്വകാര്യ ബസില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് മാതൃകയായി. കോഴിക്കോട് -ബത്തേരി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്നാണ് നഴ്‌സിംഗ് അസിസ്റ്റന്റായ കോട്ടൂര്‍ രാധക്ക് രണ്ടരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയത്. തോമാട്ടുചാല്‍ സ്വദേശിനിയും വിംസിലെ നഴ്‌സിംഗ് സ്റ്റാഫുമായ ബ്രിറ്റി ഷൈനിന്റെ ആഭരണമാണ് ചുണ്ടേല്‍ പള്ളിയിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട മാല കിട്ടിയ മീനങ്ങാടി സ്വദേശിനി കൂടിയായ രാധ സ്വര്‍ണ്ണാഭരണം മീനങ്ങാടി പോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയും ചെയ്തു.. .പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറിന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാരുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞത്. പോലിസിന്റെ സാന്നിധ്യത്തില്‍ ആഭരണം ഉടമസ്ഥന് കൈമാറി.
Sign in
Sign in
Recover your password.
A password will be e-mailed to you.