ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ല :ദുരിതത്തിലായി യാത്രക്കാര്‍.
കണിയാമ്പറ്റ ടൗണില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് ബസ് കയറണമെങ്കില്‍ റോഡു സൈഡിലോ ഏതെങ്കിലും കട തിണ്ണയിലോ നില്‍ക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്കിപ്പോള്‍. മുന്‍പ് ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചു മാറ്റേണ്ടതായി വന്നു. അതിനു ബദലായി യാതൊരു സംവിധാനവും ബന്ധപെട്ട അധികാരികള്‍ നിര്‍മ്മിച്ചിട്ടില്ല.ഈ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് കാര്യാലയവും , വില്ലേജ് ഓഫീസും മറ്റ് പല ഗവണ്‍മെന്റ് സ്ഥാപനങ്ങളും നിലകൊള്ളുന്ന ഇവിടെ ദിവസവും നൂറു കണക്കിന് ആളുകളാണ് വന്ന് പോകുന്നത്. കൂടാതെ ജില്ലയിലെ തന്നെ പ്രധാന ഐഇഡി സെന്ററും (ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും , ഫിസിയോ തറാപ്പിയും നല്‍കുന്ന സ്ഥാപനം) ഇവിടെയാണ്. ഈ സ്ഥാപനങ്ങളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭിന്ന ശേഷിക്കാരായ കുട്ടികളേയും കൊണ്ടുവരുന്ന രക്ഷിതാക്കള്‍ക്കും തിരിച്ച് പോകുമ്പോള്‍ കുട്ടികളെ എടുത്ത് റോഡ് സൈഡില്‍ ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് . എത്രയും വേഗം യാത്രക്കാരുടെ ഈ ദുരവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.