വന്യമൃഗം ആടിനെ കടിച്ചുകൊന്നു
തവിഞ്ഞാല്‍ 43 ല്‍ വന്യമൃഗം ആടിനെ കടിച്ചുകൊന്നു. കടംപാറ ശരണ്യയുടെ ആടിനെയാണ് വന്യമൃഗം കടിച്ചു കൊന്നത്. ശരണ്യയുടെ പിതാവ് ശിവാനന്ദന്‍ പുലര്‍ച്ചെ പുറത്തിറങ്ങിയപ്പോഴാണ് ആടിനെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് രണ്ട് ദിവസം മുന്‍പ് പുലിയെ കണ്ടെത്തിയതായും നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പട്ടി പുലിയെന്ന് പ്രാഥമിക നിഗമനം.