സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 15ന്
വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട പത്താം മൈലില്‍ ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനവും സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും ഡിസംബര്‍ 15ന് നടത്തുമെന്ന് ബേങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചടങ്ങില്‍ ഡോക്ടര്‍ കെ-മൊയ്തുവിനെ ആദരിക്കും, മേപ്പാടി ഡി.എം- വിംസ് മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന മെഡിക്കല്‍ ക്യാമ്പ്് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉല്‍ഘാടനം ചെയ്യും, നീതി സ്റ്റോര്‍ ഉല്‍ഘാടനം വയനാട് ജോ. രജിസ്ട്രാര്‍ പി.റഹീം നിര്‍വ്വഹിക്കും .ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍’ജനറല്‍ സര്‍ജറി.അസ്ഥിരോഗവിഭാഗം.നേത്രരോഗം. സ്ത്രീ രോഗവിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ക്യാമ്പില്‍ വെച്ച് ബി.പി.ഷുഗര്‍ ടെസ്റ്റുകള്‍ സൗജന്യമായി പരിശോധിക്കും