ജൈവ പച്ചക്കറി വിപണനവുമായി മുള്ളൻകൊല്ലി സെന്റ്.തോമസ് സ്കൂൾ

0

പുൽപ്പള്ളി വീടുകളിൽ വളർത്തിയെടുത്ത പച്ചക്കറികൾ വിൽക്കാനും വാങ്ങാനും അവസരമൊരുക്കി മുള്ളൻകൊല്ലി സെന്റ് തോമസ് സ്കൂൾ. വിദ്യാലയത്തിൽ നിന്ന് വിതരണം ചെയ്ത പച്ചക്കറി വിത്തുകളും സ്വന്തം വീടുകളിലെ വിത്തുകളും ഉപയോഗിച്ച് നട്ട് വളർത്തിയ പച്ചക്കറികൾ ന്യായവിലയിൽ വിൽക്കാൻ ഉള്ള അവസരം മാസത്തിൽ രണ്ടു തവണ വീതം ഒരുക്കുന്നു. നാട്ടുകാരും വിദ്യാർത്ഥികളും അധ്യാപകരും ഉച്ച സമയത്തെ വിശ്രമവേളയിൽ നടത്തിയ ചന്തയിൽ പച്ചക്കറികൾ വാങ്ങി. ജൈവ ഉൽപന്നങ്ങളുടെ ഉപഭോഗം പരമാവധി പ്രോത്സാഹിപ്പിക്കുക, സം മ്പാദ്യ ശീലം വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഈ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനും ഉപയോഗിച്ച് വരുന്നു. പ്രധാനാധ്യാപകൻ ബിജു മാത്യു, പി.സി.റാണി, ആന്റണി മങ്കടപ്ര, ജെയ്മോൾ തോമസ്, കെ.കെ.ശിവാനന്ദൻ, അനു ജോസഫ്, അജീഷ്, നിത്യദേവസ്യ തുടങ്ങിയവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!