വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിന് തുടക്കം

0

കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ ഭൂപടത്തിലേക്ക് പുതിയൊരു ലിറ്ററേച്ചര്‍ ഫെസ്റ്റ് കൂടി ഇടം നേടുന്നു. പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിന് (ഡബ്ല്യു.എല്‍.എഫ്) മാനന്തവാടി ദ്വാരകയില്‍ തുടക്കമായി. 2 ദിവസത്തെ ഫെസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.രാഹുല്‍ ഗാന്ധി എംപി ,മന്ത്രി മുഹമ്മദ് റിയാസ് ,തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു. ഫെസ്റ്റിവല്‍ ഡയരക്ടര്‍ ഡോ: വിനോദ് കെ ജോസ് ആമുഖ പ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!