സഹായധന വിതരണം നിര്‍വ്വഹിച്ചു
കഴിഞ്ഞ പ്രളയ കാലത്ത് ദുരിതത്തില്‍ അകപ്പെട്ട നൂറു കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗം രൂപപ്പെടുത്തന്നതിന് സഹായ ഹസ്തവുമായി മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. സഹായധന വിതരണം മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിച്ചു.കൃഷി, വളര്‍ത്ത് മൃഗങ്ങള്‍ എന്നിവയ്ക്കായി 22900 രൂപ വിതരണം വിതരണം ചെയ്യും. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. പോള്‍ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ മുഖ്യ പ്രഭാക്ഷണം നടത്തി.