എന്‍.സി.സി ഓള്‍ ഇന്ത്യ ട്രക്കിങ് ക്യാംപില്‍ വയനാട്ടില്‍ നിന്ന് 3 പേര്‍
മാനന്തവാടി നാഷനല്‍ കേഡറ്റ് കോറിന്റെ ബല്‍ഗാം ട്രക്കിങ് ക്യാംപില്‍ ജില്ലയില്‍ നിന്ന് 3 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാനന്തവാടി മേരിമാതാ കോളജിലെ ബിരുദ വിദ്യാര്‍ത്ഥി എസ്ജിറ്റി അബ്ദുല്‍ ആസാദ്, ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥി പി.എസ്. റിധിന്‍ ദേവ്, മാനന്തവാടി ജി വി എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സിഡിറ്റി അഭിജിത്ത് കെ. ഷിനോജ് എന്നിവരാണ് 8 ദിവസം നീണ്ട് നിന്ന ക്യാംപ് വിജയകരമായി പൂര്‍ത്തീകരിച്ചത്. വയനാട് ഉള്‍പ്പെടുന്ന 5കെ ബറ്റാലിയനാണ് ഇവരെ ക്യാംപിനയച്ചത്. മാനന്തവാടി ശാന്തിനഗര്‍ കാട്ടൂര്‍ അബ്ദുല്‍ റസാഖിന്റെയും ആയിഷയുടെയും മകനാണ് അബ്ദുല്‍ ആസാദ്. ബത്തേരി പള്ളിക്കപ്പടി പി.പി. സുകുമാരന്റെയും പി.കെ. ബിന്ദുവിന്റെയും മകനാണ് റിധിന്‍ ദേവ്. എടവക പഴശ്ശിനഗര്‍ കോപ്പുഴ കെ.എം. ഷിനോജിന്റെയും ജിഷ ഷിനോജിന്റെയും മകനാണ് അഭിജിത്ത്.