വിദ്യാഭ്യാസ മേഖലയില്‍ വയനാടിന് പ്രത്യേക പരിഗണന നല്‍കും:മന്ത്രി വി ശിവന്‍കുട്ടി
വയനാടിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ച് പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി . തവിഞ്ഞാല്‍ പഞ്ചായത്തിലെ എടത്തനയില്‍ ജി.വി.എച്ച്.എസ്.എസില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സ്‌കൂളുകളില്‍ ആര്‍ട്‌സ് വിഷയങ്ങളില്‍ പുതിയ പ്ലസ് വണ്‍ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് നടപടികളെടുക്കുമെന്നും എടത്തന ട്രൈബല്‍ സ്‌കൂളിന് വേണ്ടി എന്തു സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ ഓ.ആര്‍.കേളു എം.എല്‍ എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍ സി ജോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വാര്‍ഡ് മെമ്പര്‍ പുഷ്പാ ചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ജോസ് മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി എംകെ തുടങ്ങിയവര്‍ സംബന്ധിച്ചു