‘കൊവിഡ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തുക’: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

0

ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാന്‍ മുന്‍കരുതലുകള്‍ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.2022ലെ അവസാന ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് കൊറോണ വൈറസ് ബാധ വീണ്ടും പടര്‍ന്നുപിടിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ധരിക്കാനും മുന്‍കരുതല്‍ എടുക്കാനും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കൂടാതെ 2022ലെ നിരവധി നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ‘മന്‍ കി ബാത്തിന്റെ’ 96-ാമത് എഡിഷനില്‍ ‘ക്രിസ്മസ്’ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. വിദ്യാഭ്യാസം, വിദേശനയം, അടിസ്ഥാന സൗകര്യം തുടങ്ങി എല്ലാ മേഖലകളിലും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!