പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം കെ.എസ്.യു മാര്‍ച്ച് നടത്തി
ദ്വാരക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം. ആരോപണ വിധേയനായ അധ്യാപകനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. ദ്വാരകയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പടെയുള്ള സമരക്കാര്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയോ രേഖാമൂലമുള്ള പരാതി ലഭിക്കുകയോ ചെയ്താല്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. മാര്‍ച്ചിനും ചര്‍ച്ചകള്‍ക്കും കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് അമല്‍ജോയ്, ലേണല്‍ മാത്യു, സി.അഷ്റഫ്, കെ.ജെ.പൈലി, പി.ടി. മുത്തലിബ്, ജിജി പോള്‍, സിറാജ്, സി.പി.ശശിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.