ഓട്ടോറിക്ഷയില്‍ ബസ്സിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

പനമരം ആര്യന്നൂര്‍ നടയില്‍ ഓട്ടോറിക്ഷയില്‍ ബസ്സിടിച്ച് ഓട്ടോ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.പനമരം ചെറുകാട്ടൂര്‍ കോളനി കുളിയന്‍ (52),കൊയിലേരി ഊര്‍പ്പള്ളി തങ്കച്ചന്‍ (55),വെളളമുണ്ട ഏഴേനാല്‍ സ്വദേശി ചന്ദ്രബാബു (55)എന്നിവര്‍ക്കാണ് നിസാര…

ശാസ്ത്ര കലാ ജാഥക്ക് സ്വീകരണം നല്‍കി

സമകാലിക കേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യന്‍ ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും ലിംഗ സമത്വത്തിന്റയും പശ്ചാത്തലത്തില്‍ അനാവരണം ചെയ്യുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നമ്മള്‍…

ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ സുരേഷ് ഗോപി സന്ദര്‍ശിച്ചു

ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ ചലച്ചിത്ര താരവും എം.പിയുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് ആകുന്ന സഹായങ്ങള്‍ കുടുംബത്തിന് നല്‍കാന്‍ ഇടപെടുമെന്ന് എം.പി അറിയിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍…

അവിശ്വാസം പരാജയപ്പെട്ടു

ബത്തേരി നഗരസഭയില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പരാജയപ്പെട്ടു.എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 17 സീറ്റ് വീതമാണ് നിലവില്‍ ഇരു മുന്നണികള്‍ക്കും ഉള്ളത്. യു.ഡി.എഫിന് ഭൂരിപക്ഷം…

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്

ഇന്ന് രാവിലെ 10.30ഓടെ തോണിച്ചാല്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളിക്ക് സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനെ നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി

22,23,24 തീയ്യതികളിലായാണ് സമ്മേളനം നടക്കുക.സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കല്‍പ്പറ്റ ടൗണില്‍ ജില്ലയിലെ വിവിധ സ്‌കൂള്‍,കോളേജ് യൂണിറ്റുകളില്‍ നിന്നും എത്തിയ എസ്.എഫ്ഐ പ്രവര്‍ത്തകരുടെ വിദ്യാര്‍ത്ഥി റാലിയോടുകൂടെയാണ് സമ്മേളനത്തിന്…

ബാണാസുര മല കത്തുന്നു

വാളാരംകുന്ന്,നരിപ്പാറ,കാപ്പികളം പ്രദേശത്തുള്ള വനഭാഗത്തെ ഉള്‍ക്കാടുകളിലാണ് തീപിടിച്ചത്.ഇന്നലെ രാത്രി 7 മണി മുതല്‍ കത്തിതുടങ്ങിയ തീ ഇതുവരെയും അണഞ്ഞില്ല.നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തുള്ള അടികാടുകള്‍ കത്തിനശിച്ചതായാണ് പ്രാഥമികവിവരം.ഫയര്‍…

റിച്ചിംഗ് ഹാന്‍ഡിന്റെ കിടാരി വിതരണം 26 ന്

ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിച്ചിംഗ് ഹാന്‍ഡിന്റെ കിടാരി വിതരണം 26 ന് തൃശ്ശിലേരിയില്‍ നടക്കും. പ്രളയബാധിതര്‍ക്ക് കൈതാങ്ങായി നടത്തുന്ന ഏഴാമത് കിടാരി വിതരണം തൃശ്ശിലേരി ക്ഷീരസംഘത്തിന് സമീപം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന്…

അവിശ്വാസ പ്രമേയചര്‍ച്ചയും വോട്ടെടുപ്പും നാളെ

ഇരുമുന്നണികള്‍ക്കും ചങ്കിടപ്പേറ്റി ബത്തേരി നഗരസഭയില്‍ നാളെ അവിശ്വാസ പ്രമേയചര്‍ച്ചയും വോട്ടെടുപ്പും.ഇരുമുന്നണികളും ബി.ജെ.പിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.നാളെ രാവിലെ 9 മണി മുതലാണ് അവിശ്വാസ പ്രമേയ നടപടികള്‍…

വടക്കനാട് കരിപ്പൂര് വനമേഖലയില്‍ വ്യാപക കാട്ടുതീ

25ഹെക്ടര്‍റോളം വനം കത്തിനശിച്ചു.സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞദിവസമാണ് വടക്കനാട് മേഖലയില്‍ കാട്ടുതീ പടര്‍ന്നത്.കുറിച്യാട് റെയിഞ്ചില്‍ പെടുന്ന താത്തൂര്‍ വനമേഖലിയിലെ കല്ലൂര്‍കുന്ന് ഭാഗത്താണ് തീ ആദ്യംകാണപെട്ടത്.ഇത്…
error: Content is protected !!