വനിതാ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

0

വയനാട് മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്.എസ്.എസ്.ബി റെയ്ഞ്ച് എസ്.പിക്കെതിരെയാണ് കേസ്.അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ തടഞ്ഞുവെക്കുകയും, ബഹളം വെച്ചു കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.ചികിത്സയില്‍ ഇരിക്കുമ്പോള്‍ മരണപ്പെട്ടയാളുടെ ഇന്റിമേഷന്‍ സ്റ്റേഷനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബഹളം വെച്ചതെന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും, കേരള ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് പേഴ്സണ്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസസ് ഇന്‍സ്റ്റിറ്റൂഷന്‍സ് നിയമ പ്രകാരവും മാനന്തവാടി പോലീസ് കേസെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!