ഇംഗ്ലണ്ടും അമേരിക്കയും പ്രീ-ക്വാര്‍ട്ടറില്‍; ഇറാനും വെയില്‍സും പുറത്ത്

0

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ബി യിലെ നിര്‍ണായക മത്സരത്തില്‍ വെയില്‍സിനെതിരെ ഇംഗ്ലണ്ടിന് മൂന്നും ഇറാനെതിരെ യു എസ് ഒരു ഗോളും ലീഡ് നേടി വിജയിച്ചു. ഇംഗ്ലണ്ടിനായി മാര്‍കസ് റാഷ്ഫോഡ് രണ്ടും ഫില്‍ ഫോഡന്‍ ഒരു ഗോളുമാണ് അടിച്ചത്

50ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയാണ് റാഷ്ഫോഡ് ഇംഗ്ലണ്ടിനായി ആദ്യ ലീഡ് നേടിക്കൊടുത്ത്. ഒന്നാം ഗോളാഘോഷം അവസാനിക്കുന്നതിന് മുന്‍പ് 51ാം മിനിറ്റില്‍ വീണ്ടും രണ്ടാം ഗോള്‍ നേടി ഫില്‍ ഫോഡും ഇംഗ്ലണ്ടിന് വേണ്ടി വെയില്‍സ് വല കുലുക്കി.പിന്നീട് 68 മിനിറ്റിലും ക്ലാസിക് നീക്കത്തിലൂടെ റാഷ്ഫോഡ് വെയില്‍സിന്റെ പ്രീക്വാര്‍ട്ടര്‍ സ്വപ്നം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു.

ലോകകപ്പില്‍ നൂറ് ഗോളുകള്‍ തികയ്ക്കാനും മത്സരത്തിലെ മൂന്നാം ഗോളിലൂടെ ഇംഗ്ലണ്ടിന് കഴിഞ്ഞു.മത്സരത്തിന്റെ ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും കളി ഇംഗ്ലണ്ടിന്റെ വരുതിയിലായിരുന്നെങ്കിലും വല കുലുക്കാന്‍ കഴിഞ്ഞില്ല.മാര്‍ക്കസ് റാഷഫോര്‍ഡും, ഫില്‍ ഫോഡനും ലഭിച്ച അവസരങ്ങള്‍ പാഴാക്കി.

അതേസമയം, ഇറാനെ വീഴ്ത്തി, അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തി. യു എസിന് വേണ്ടി 38ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ പുലിസിചാണ് ഇറാന്‍ ഗോള്‍വല കുലുക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക ആക്രമിച്ചാണ് കളിച്ചത്. ആദ്യ 20 മിനിറ്റിനുള്ളില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇറാന്‍ പ്രതിരോധത്തെ മറികടക്കാനായില്ല.

Leave A Reply

Your email address will not be published.

error: Content is protected !!