നെല്ലിക്കര അംഗണ്‍വാടി കാവികൊടി വിവാദം; നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം

0

നെല്ലിക്കര അംഗണ്‍വാടി കാവികൊടി വിവാദം, ടീച്ചറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് സംയുക്ത അംഗണ്‍വാടി വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ പുല്‍പ്പള്ളി ഐ സി ഡി എസ് ഓഫീസിന് മുന്‍മ്പില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നെല്ലിക്കര അംഗണ്‍വാടിയിലെ ടീച്ചറെ പുതാടി അംഗന്‍വാടിയിലേക്ക് ഏകപക്ഷീയമായാണ് മാറ്റിയത് . പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിന്‍ പ്രകാരമാണ് നടപടി .ഇത്തരത്തില്‍ സ്ഥലം മാറ്റം നടത്തുന്നതിന് സെക്രട്ടറിക്ക് അധികാരമില്ലന്നും , സി പി എം ന് വേണ്ടി നടത്തിയ കള്ള കളിയുടെ ഭാഗമായാണ് സ്ഥലം മാറ്റം നടത്തിയത് . പ്രാദേശിക എതിര്‍പ്പും മറി കടന്നാണ് നെല്ലിക്കര അംഗണ്‍വാടിയില്‍ നിന്നും ടീച്ചറെ മാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ല . പുതാടി പഞ്ചായത്തിലെ 41 അംഗണ്‍വാടികളിലെ ടീച്ചര്‍മാര്‍ നാളെ തുടങ്ങുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ എന്‍ എസ് ബിന്ദു , കൃഷ്ണ്ണകുമാരി , സീതാലക്ഷ്മി പനമരം, ഷേര്‍ലി പുല്‍പ്പള്ളി എന്നിവര്‍ അറിയിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!