കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ 16 കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 13 കോളേജുകളിലും എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ജില്ലയില്‍ നിന്നും 15 യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ നഷ്ട്ടപ്പെട്ട ബത്തേരി സെന്റ് മേരീസ് കോളേജ് കെ എസ് യു വില്‍ നിന്നും തിരിച്ച് പിടിച്ചു.
പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് ,പുല്‍പ്പള്ളി എസ് എന്‍ കോളേജ്, സി കെ രാഘവന്‍ കോളേജ്, ബത്തേരി അല്‍ഫോണ്‍സാ കോളേജ്, വൈത്തിരി ഓറിയന്റല്‍ കോളേജ്, കള്‍നറി കോളേജ്, മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളും എസ് എഫ് ഐ നേടി .കല്‍പ്പറ്റ എന്‍ എം എസ് എം ഗവ. കോളേജ്, പുല്‍പ്പള്ളി ജയശ്രീ കോളേജ്, പൂമല എം എസ് ഡബ്യൂ സെന്റര്‍, പൂമല ബി – എഡ് കോളേജ്, കണിയാമ്പറ്റബി-എഡ് കോളേജ് എന്നിവിടങ്ങളില്‍ യൂണിയന്‍ വിജയിച്ചു.വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കല്‍പ്പറ്റ, ബത്തേരി ,പുല്‍പ്പള്ളി ടൗണുകളില്‍ പ്രകടനം നടന്നു. കല്‍പ്പറ്റയില്‍ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.വി ഹാരിസ് സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണാ ഗൗരി അധ്യക്ഷയായി കല്‍പ്പറ്റ ഏരിയാ പ്രസിഡന്റ് ശരത്ത് മോഹന്‍ സ്വാഗതവും, അഭിജിത്ത് ഗിരീഷ് നന്ദിയും പറഞ്ഞു. ബത്തേരിയില്‍ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു.അധ്യക്ഷനായി.
സ്വാഗതവും നന്ദിയും പറഞ്ഞു.പുല്‍പ്പള്ളിയില്‍ ജില്ലാ :ജോസെക്രട്ടറി എല്‍ദോസ് മത്തായി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അനൂജ അധ്യക്ഷയായി .ജില്ലാ :ജോസെക്രട്ടറി സ്റ്റാലിന്‍ ജോഷി,എം എസ് സുരേഷ് ബാബു, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.ഏരിയാ സെക്രട്ടറി സി ആര്‍ വിഷ്ണു സ്വാഗതവും സായന്ത് നന്ദിയും പറഞ്ഞു.വൈത്തിരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ആര്‍ശ്, അഹല്യ, ജുവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.