റോഡിന്റെ ശോചനീയാവസ്ഥ; സമരത്തിനൊരുങ്ങി നാട്ടുകാര്‍
വെള്ളമുണ്ട: കാഞ്ഞിരങ്ങാട് പുതുശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ അവസാനിക്കുന്നില്ല. റോഡ് പണി തുടങ്ങിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തകര്‍ന്ന റോഡിലൂടെയുള്ള യാത്ര തുടരുകയാണ് വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാരും. പി.ഡബ്ല്യു.ഡിയുടെ ഒരു കോടി രൂപയുടെ ഫണ്ടുപയോഗിച്ചാണ് റോഡിന്റെ നിര്‍മ്മാണം നടക്കുന്നത്. എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.