ഇന്ന് നബി ദിനം; ആഘോഷമാക്കി മുസ്ലീം സമൂഹം.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ നബി ദിനം ഇന്ന്. വൈവിധ്യമായ പരിപാടികളോടെയാണ് മുസ്ലീം സമൂഹം നബി ദിനം ആഘോഷമാക്കുക. മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പള്ളികളില്‍ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന സമ്മേളനങ്ങളും സംഘടിപ്പിക്കും.പ്രവാചകന്‍ പിറന്ന മാസമായ റബീഉല്‍ അവ്വലിന്റെ തുടക്കം മുതല്‍ മസ്ജിദുകളിലും സ്ഥാപനങ്ങളിലും മൗലീദ് സദസ്സുകള്‍ തുടങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. ഇന്ന് പുലര്‍ച്ചെ മസ്ജിദുകളില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ നടക്കും.മദ്രസ വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രകള്‍ വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദഫ്മുട്ട് ഉള്‍പ്പടെയുള്ള മാപ്പിള കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. വര്‍ണ്ണക്കൊടികളേന്തി പരമ്പരാഗത മുസ്ലീം വേഷമണിഞ്ഞാകും മദ്രസ വിദ്യാര്‍ത്ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കുക. മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ മത സൗഹാര്‍ദ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.