ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമീണം പദ്ധതിയുടെ ഭാഗമായി ചീരാലിലെ വ്യാപാരികള്‍ക്ക് ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ടിപി. ഓമനക്കുട്ടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ടി ബേബി അധ്യക്ഷനായിരുന്നു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവ പ്രകാശ്, സി.പി സുനില്‍റാം, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.