വൈത്തിരി പഞ്ചായത്തില്‍ വന്യമൃഗ ശല്യം രൂക്ഷം പകല്‍ സമയങ്ങളില്‍ പോലും കാട്ടാന ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പ്രദേശ വാസികളെ ഭീതിയിലാക്കുന്നു. പരാതികള്‍ നല്‍കിയിട്ടും വനം വകുപ്പ് ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ചാരിറ്റിയിലിറങ്ങിയ കാട്ടാന കാരിക്കല്‍ ജോസ്, ചെറുപുറത്ത് ജോസ്, പോപി , തിരുഹൃദയ മഠം കോണ്‍വെന്റ് എന്നിവരുടെ തോട്ടത്തില്‍ കയറി തെങ്ങ്, വാഴ, കാപ്പി തുടങ്ങിയവ നശിപ്പിച്ചു. വനംവകുപ്പ് സംഭവസ്ഥലത്ത് എത്തുന്നുണ്ടെന്നല്ലാതെ ആനയെ തുരത്തുന്നതിനുള്ള സാമഗ്രികള്‍ ഇല്ലാത്തതിനാല്‍ ആനയെ തുരത്താന്‍ സാധിക്കുന്നില്ലെന്നും ഇവരുടെ വിളകള്‍ ഭക്ഷിച്ച് കഴിഞ്ഞ് ആണ് ആന പോകാറെന്നും നാട്ടുകാര്‍ പറയുന്നു. വന്യമൃഗ ശല്യത്തിന് പരിഹാരമായി ഫെന്‍സിങ്ങ്, അല്ലെങ്കില്‍ കിടങ്ങ് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപെട്ട് നിരവധി തവണ പ്രദേശ വാസികള്‍ പഞ്ചായത്തിലും, ഡി.എഫ്.ഒ ഓഫീസിലും പരാതിപെട്ടിരുന്നെങ്കിലും നാളിതുവരെയായിട്ടും പ്രശ്‌നം അന്വേഷിക്കാന്‍ പോലും ഒരുദ്യോഗസ്ഥരും വന്നിട്ടില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.കൂടാതെ മുന്‍പ് വന്യമൃഗ ശല്ല്യത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേഷിച്ചിട്ടും ഒരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ ഇടപ്പെട്ട് പ്രദേശത്തെ വന്യ മൃഗശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.