യുവജന യാത്ര ഡിസംബര്‍ 3ന് ജില്ലയില്‍

0

കല്‍പ്പറ്റ: വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര ഡിസംബര്‍ 3ന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 9 മണിക്ക് പനമരത്ത് നിന്നും ആരംഭിക്കുന്ന ജാഥ കാല്‍നടയായി വൈകിട്ട് കല്‍പ്പറ്റയില്‍ സമാപിക്കും. റാലിയില്‍ ശുഭ്രവസ്ത്രധാരികളായ ആയിരങ്ങള്‍ പങ്കെടുക്കും. വൈകിട്ട് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Leave A Reply

Your email address will not be published.

error: Content is protected !!