രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുള്ളന്‍കൊല്ലി ചണ്ണോത്തുക്കൊല്ലി സഞ്ജുവിന്റെ മകന്‍ ആദര്‍ശിന് സഹായഹസ്തവുമായി വിവിധ സംഘടനകള്‍. രക്താര്‍ബുദം ബാധിച്ച ഒന്‍പത് വയസുകാരന്‍ ആദര്‍ശിന്റെ ദുരിത ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് വിവിധ സംഘടനകള്‍ സഹായവുമായി രംഗത്ത് എത്തിയത.് ടുറിസ്റ്റ് ഹോമില്‍ താമസിപ്പിച്ച ഇവരെ വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ആദര്‍ശിന്റെ ചികിത്സക്കായി പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ 0260053000031016, ഐ.എഫ്.സി. കോഡ് എസ്ഐബിഎല്‍.0000260.