ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ നാലാം ബാച്ച് മെഡിക്കല്‍ ബിരുദ ദാനം 17ന്

0

പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായ ഡോ. മുപ്പന്‍സ് മെഡിക്കല്‍ കോളേജിലെ നാലാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാനം സെപ്റ്റംബര്‍ 17-ന് കോളേജ് ക്യാമ്പസില്‍ നടക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഡോ. ആസാദ് മൂപ്പന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ മുഖ്യാതിഥി ആയിരിക്കും.കേരളാ ആരോഗ്യ സര്‍വകലാശാല സ്റ്റുഡന്റസ് അഫയര്‍ വിഭാഗം ഡീന്‍ ഡോ. വി എം ഇക്ബാല്‍ ചടങ്ങില്‍ പങ്കെടുക്കും. വയനാട് ജില്ലയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജായ ഇവിടെനിന്നും ഇതിനോടകം 3 ബാച്ചുകളിലായി 450 ഓളം ഡോക്ടര്‍മാര്‍ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി ആതുര സേവന രംഗത്ത് സജീവമായി കഴിഞ്ഞു. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ പഠന പഠനേതര വിഷയങ്ങളില്‍ മികവ് തെളിയിക്കാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കായി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ആസ്റ്റര്‍ വളന്റിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാനും സഹായിച്ചുവരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം കൂടാതെ ബി എസ് സി നഴ്‌സിംഗ്, ബി ഫാം, ഡി ഫാം, എം ഫാം കോഴ്‌സുകളും ഒട്ടനവധി പാരാ മെഡിക്കല്‍ കോഴ്‌സുകളും ഡോ മുപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടന്നുവരുന്നുണ്ട്.പത്ര സമ്മേളനത്തില്‍ ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത ആരോഗ്യ സര്‍വകലാശാല സെനറ്റ് മെമ്പറും അസിസ്റ്റന്റ് ജനറല്‍ മാനേജറുമായ ഡോ ഷാനവാസ് പള്ളിയാല്‍, ഈ വര്‍ഷം ഡോക്ടര്‍മാരായി പുറത്തിറങ്ങുന്നവരുടെ പ്രതിനിധികളായ ഡോ. സല്‍മാന്‍ അഹമ്മദ്, ഡോ. ആമിന ഷഹ്‌ല എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!