ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
മൊബൈല്‍ഫോണ്‍ ദുരുപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും സംസ്ഥാന യുവജന കമ്മീഷന്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു പരിപാടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജിജില്‍ ജോസഫ് സൈബര്‍ കുറ്റകൃത്യങ്ങളെ പറ്റി ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കമര്‍ ലൈല, എ മണികണ്ഠന്‍, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കുമാരി വിദ്യ, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ രാജേഷ് കെ.ആര്‍, എന്‍.എസ്.എസ് ലീഡര്‍ സുകൃത തുടങ്ങിയര്‍ സംസാരിച്ചു.