നഗരസഭ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ
മാനന്തവാടി എരുമത്തെരുവ് മത്സ്യ മാര്‍ക്കറ്റ് അടച്ച് പൂട്ടി സീല്‍ ചെയ്ത നഗരസഭ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എരുമത്തെരുവ് ചോലയില്‍ സി. ഉസ്മാന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ നവംബര്‍ 29 നായിരുന്നു നഗരസഭാ അധികൃതരെത്തി മത്സ്യ മാംസ മാര്‍ക്കറ്റ് അടച്ചു പൂട്ടി സീല്‍ ചെയ്തത്.