ആശുപത്രി പരിസരങ്ങളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ യുവതി പിടിയില്‍. തരുവണ പരിയാരം മുക്ക് പുതുക്കുടി വീട്ടില്‍ ആമിന എന്ന ഫെമിന(25) ആണ് പിടിയിലായത്. കല്‍പ്പറ്റയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാതാവിനോടൊപ്പം എത്തിയ 7 വയസ്സുകാരിയുടെ മാല തന്ത്രപൂര്‍വ്വ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും സമാന രീതിയില്‍ 4 പേരുടെ സ്വര്‍ണ്ണാഭരണം കവര്‍ന്നതായി യുവതി പറഞ്ഞു. ആശുപത്രിയില്‍ എത്തുന്ന കുട്ടികളുമായി കൂട്ടുകൂടി പിന്നീട് തന്ത്രപൂര്‍വ്വം സ്വര്‍ണ്ണാഭരണം കവരുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.