കല്‍പ്പറ്റ പുത്തൂര്‍വയല്‍ പിയോ ഭവന് ധ്യാനകേന്ദ്രത്തില്‍ 8-ാമത് വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും ഈ മാസം 29 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാന തിരുന്നാള്‍ ദിനത്തില്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കാക്കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. പ്രശസ്ത വചനപ്രഘോഷകനായ ഫാദര്‍ ബേണി വര്‍ഗ്ഗീസ് വചന സന്ദേശം നല്‍കും.
കൈ കെട്ടിയ ഈശോയുടെ തിരു സ്വരൂപമുള്ള കേരളത്തിലെ ഏക ദേവാലയമാണ് പുത്തൂര്‍വയല്‍ പിയോ ഭവന്. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകള്‍ വിശുദ്ധ പാദ്രേപിയോയുടെ ശരീരത്തില്‍ പതിപ്പിക്കപ്പെട്ടതിന്റെ നൂറാമത് വാര്‍ഷികവും സ്വര്‍ഗ്ഗ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികവും സംയുക്തമായാണ് ആഘോഷിക്കപ്പെടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രധാന തിരുനാള്‍ ദിനമായ 29-ന് ഉച്ചക്ക് 12 മണിക്ക് ഫാ: സെബാസ്റ്റ്യന്‍ കാക്കരിയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവും ഉണ്ടാകും.