കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി തിളക്കം ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണം; അബ്ദുല്ല അബൂബക്കറിനു വെള്ളി

0

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്. ഈയിനത്തില്‍ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ വെള്ളി നേടി. പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്തെത്തി. ഗെയിംസില്‍ ഇന്ത്യയുടെ 16ാം സ്വര്‍ണമാണിത്.പുരുഷന്‍മാരുടെ (51 കിലോ) ബോക്‌സിങ്ങില്‍ അമിത് പങ്കല്‍ സ്വര്‍ണം നേടി. 50നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെയാണ് തോല്‍പിച്ചത്. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. വനിതാ ബോക്‌സിങ്ങില്‍ നിതു ഗന്‍ഗാസും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 50നാണു നിതു കീഴടക്കിയത്. പുരുഷന്‍മാരുടെ ബോക്‌സിങ്ങില്‍ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി. വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. വെങ്കല പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ പെനല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്.മത്സരത്തില്‍ ഒരു ഗോളിന്റെ ലീഡെടുത്ത ഇന്ത്യയ്‌ക്കെതിരെ അവസാന സെക്കന്‍ഡുകളിലാണ് ന്യൂസീലന്‍ഡ് സമനില ഗോള്‍ നേടിയത്. അതേസമയം വനിതാ സിംഗിള്‍സ് ബാഡ്മിന്റനില്‍ പി.വി. സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ സിംഗപ്പൂരിന്റെ ലോക 18ാം നമ്പര്‍ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍ 2119, 2117.

Leave A Reply

Your email address will not be published.

error: Content is protected !!