ആദിവാസി യുവാവിന്റെ മരണം അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

0

പുല്‍പ്പള്ളി പാളക്കൊല്ലി ഉദയക്കര കോളനിയിലെ ആദിവാസി യുവാവ് രാജു മരണപ്പെട്ട സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോളനിക്കാര്‍. രാജു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിട്ടും രോഗം എന്താണെന്ന് ബന്ധുക്കളോടോ, ട്രൈബല്‍ പ്രൊമോട്ടര്‍മാരോടോ അറിയിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നുമാണ് കോളനിക്കരുടെ ആവശ്യം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രാജു ഇന്നലെയാണ് മരിച്ചത്. മരണ കാരണം പനിയാണോ മഞ്ഞപ്പിത്തമാണോയെന്ന് വ്യക്തമായി പറയാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കോളനിക്കാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!