ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി സദസ്സും,ഗാന്ധി സിനിമ പ്രദര്‍ശനവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡണ്ട് എം.മുരളി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.പരിപാടികള്‍ക്ക് ലൈബ്രറി സെക്രട്ടറി മണികണ്ഠന്‍ മാസ്റ്റര്‍,എം.സുധാകരന്‍,മോഹനന്‍, കെ കെ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കാളികളായി.