ദേശീയ ശില്‍പശാല സംഘടിപ്പിച്ചു
മാനന്തവാടി ഗവണ്‍മെന്റ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ ശില്‍പശാല സംഘടിപ്പിച്ചു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ ഗവേഷണവുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക എന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം. പരിപാടി പ്രിന്‍സിപ്പാള്‍ സായി റാം രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം തലവന്‍ ഡോ. സജിത്ത്. എം അധ്യക്ഷനായിരുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, സീന പി.സി, ജസീല താനിക്കാട്, സുസ്മിന്‍ ജെയിംസ്, സോബിന്‍ വര്‍ഗീസ്, ഷൈജു എബ്രഹാം എന്നിവര്‍ സംസാരിച്ചു. ശില്‍പശാല 25നു സമാപിക്കും.