വാഹനപകടത്തില്‍ 2 പേര്‍ മരിച്ചു

0

മാനന്തവാടി ചങ്ങാടക്കടവ് വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു.മരിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍.അപകടം ഇന്നലെ രാത്രി 9.30 തോടെ മരിച്ചത് ഉത്തര്‍പ്രദേശ് സ്വദേശികളായ ദുര്‍ഗ്ഗ പ്രസാദ് (37) തുള്‍സി റാം (30). മൃതദേഹങ്ങള്‍ വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍
ദുര്‍ഗ പ്രസാദ് വാഹനം ഇടിച്ചു റോഡില്‍ കിടക്കുന്നത് കണ്ട് പുറകെ വാഹനത്തില്‍ വന്ന തോണിച്ചാല്‍ സ്വദേശി അനില്‍ എന്നയാള്‍ സ്വന്തം വാഹനത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ദുര്‍ഗ്ഗ പ്രസാദിനെ എത്തിച്ചെങ്കിലും ആശുപത്രിയില്‍ വെച്ചു മരണപ്പെടുകയും ചെയ്തു .തുള്‍സിറാം എന്നയാള്‍ വാഹനത്തിന്റെ ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തെറിച്ച് പുഴയില്‍ വീഴുകയും പിന്നീട് മാനന്തവാടി ഫയര്‍ഫോഴ്സ് എത്തി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെടുകയായിരുന്നു.
തോണിച്ചാല്‍ സ്വദേശികളായ അമല്‍ വെട്ടിക്കല്‍, ടോബിന്‍ കോളാറയില്‍ എന്നിവരാണ് ഇടിച്ച വാഹനത്തില്‍ ഉണ്ടായിരുന്നത്. ടോമ്പിനെ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച രണ്ടു പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതിഥി തൊഴിലാളികളായിരുന്നു. കൂടെയുണ്ടായിരുന്ന അഗ്യാറാം എന്നയാള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!