അപകടാവസ്ഥയിലായി അമ്പലവയല്‍ മീനങ്ങാടി റോഡ്

0

മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി അമ്പലവയല്‍ മീനങ്ങാടി റോഡ് ആറാട്ടുപാറ ഇറക്കത്തില്‍ ഫാന്റം റോക്കിന് സമീപമാണ് ഇന്നലെ പെയ്ത മഴയില്‍ റോഡിന്റെ ഭിത്തി ഒലിച്ചുപോയത്. കുത്തനെ ഇറക്കവും വളവുകളുമുള്ള ഈ ഭാഗം സ്ഥിരമായി മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശമാണ്. മണ്ണ് കല്ലും ഒഴുക്കിയെത്തിയ ഭഗത്തുള്ള വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കുത്തനെ ഇറക്കവും വളവുകളുമുള്ള ഈ ഭാഗം സ്ഥിരമായി മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശമാണ്. റോഡിന് അരകിലോമീറ്ററോളം ഭാഗത്താണ് മണ്ണിടിച്ചില്‍ ഭീഷണി കൂടുതല്‍ ഉള്ളത് .ഇതില്‍ നൂറ് മീറ്ററോളം ഭാഗം കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട് ബാക്കി ഭാഗം സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മണ്ണിടിച്ചില്‍ ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!