പരിശീലകരില്ല:ഗ്രൗണ്ടുമില്ല ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യതനേടി സജ്‌ന

0

പരിശീലകരില്ല പ്രാക്ടീസ് നടത്താന്‍ ഗ്രൗണ്ടുമില്ലെങ്കിലും നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസില്‍ അഞ്ചിനങ്ങളില്‍ മെഡല്‍ നേടി സജ്‌ന അബ്ദുറഹിമാന്‍, കൊറിയ ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത നേടി.കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമം ബാവലിയിലെ 35 കാരിയായ മാരിക്കാപ്പ് സജ്‌ന അബ്ദുറഹിമാനാണ് അഞ്ച് മെഡലുകള്‍ നേടി കേരളത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസില്‍800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും, 400 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും 4 X 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണവും 1500 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനവും 4 X 100 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാവനവും നേടിയാണ് കൊറിയ ഏഷ്യന്‍ മീറ്റിലേക്ക് യോഗ്യത നേടിയത്.

 

ഗ്രാമീണ മേഖലയായ ബാവലിയില്‍ പരിശീലനംനടത്താന്‍ ഒരു ഗ്രൗണ്ട് പോലുമില്ല.റോഡിലൂടെയും, വയലിലൂടെയും ഓടിപരിശീലനം നടത്തിയാണ് മിന്നുന്ന വിജയം സജ്‌ന നേടി എടുത്തത്.ഒരു പരിശീലകന്‍ പോലുമില്ലാതെ സ്വപ്രയത്‌ന ത്തിലൂടെ അഞ്ച് മെഡലുകള്‍ നേടി എടുത്തതിലൂടെ കേരളത്തിന്റെ അഭിമാനതാരമായി മാറിയിരിക്കുകയാണ് സജ്‌ന.കൂലിവേല ചെയ്യുന്ന ഭര്‍ത്താവ് അബ്ദുറഹിമാന്റെ വരുമാനം ഉപയോഗിച്ചാണ് ജീവിതം കഴിഞ്ഞ് പോകുന്നത്. പലപ്പോഴും പല ഇടങ്ങളിലും മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ ചിലവിന് പോലും പണമില്ലാതെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സജ്‌ന പറയുന്നു.

കായികരംഗത്ത് ഏറെ ഉന്നതിയിലെത്താനുള്ള ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവും മക്കളും രംഗത്തുണ്ട്.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയ സാലിഹ് ഷഹബാന്‍, ബിഷര്‍ റഹ്‌മാന്‍ മക്കളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!